News Portal

കാലിൽ നീര് വന്നാൽ ചൂട് വയ്ക്കരുത്, ഐസും ഉപയോഗിക്കേണ്ട; ചെയ്യേണ്ടത്


നമ്മുടെ ജീവിതത്തിലെ വലിയൊരു കാര്യം ചെയ്തുതീര്‍ക്കുന്ന അവയവമാണ് കാലുകള്‍. എന്നാല്‍ അവയ്ക്കു നല്‍കുന്ന പ്രാധാന്യവും സംരക്ഷണവും തീര്‍ത്തും കുറവാണെന്ന് ആരും സമ്മതിക്കും. ശരീരത്തിലെ മറ്റ് അവയവങ്ങൾക്ക് നൽകുന്ന സംരക്ഷണം കാലിനും നൽകേണ്ടതാണ്. പുതിയ ജീവിത ശൈലികള്‍, സാഹചര്യങ്ങള്‍, ഇവകൊണ്ടുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയവയൊക്കെ കാല്‍ വേദനയ്ക്കു കാരണമാണ്. കാലിൽ നീരു വന്നാലുടൻ ചൂടു വയ്ക്കുകയോ ഓടിപ്പോയി ഐസ് വയ്ക്കുകയോ ചെയ്യുന്നവരാണ് പലരും. എന്നാൽ, ഇങ്ങനെ ചെയ്യുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമാകും ഉണ്ടാകുക.

എന്തുകൊണ്ടാണ് നീരു വന്നത് എന്നറിയാതെ ചൂടു വയ്ക്കേണ്ടിടത്തു തണുപ്പും തിരിച്ചും ചെയ്താൽ പ്രശനം വഷളാവുകയേ ഉള്ളു. കാല്‍ വേദന പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. സന്തുലിതമല്ലാത്ത ശരീരഭാരം, പാകമല്ലാത്തതും ഹീലുള്ളതുമായ ചെരുപ്പുകള്‍, വാതരോഗങ്ങള്‍, പാദങ്ങളിലെ നീര്‍കെട്ട്, നട്ടെല്ലിന്‍റെ പ്രശ്നങ്ങള്‍, പാദങ്ങളുടെ ഘടനയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ കാല്‍-പാദ വേദനയ്ക്കു കാരണമാകും. ഇതുപോലെ തന്നെയാണ് കാലിലെ നീരും. നീര് ഒരു രോഗമല്ല. രോഗത്തിന്റെ ലക്ഷണം മാത്രമാണ്.

വീഴ്ചയിൽ സംഭവിക്കുന്ന ലിഗമെന്റ് ടിയർ, എല്ലിനുണ്ടാകുന്ന പൊട്ടൽ എന്നിവയൊക്കെ നീരു വരാൻ കാരണമാകാം. ഒരേസമയം, ഒരു കാലിൽ മാത്രം നീര് വരുന്നത് കണ്ടാൽ ആരോഗ്യ വിദഗ്ധരെ സമീപിക്കുക. അമിതഭാരമുള്ളവര്‍ക്ക് കാല്‍ വേദന ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലാണ്. യൂറിക് ആസിഡ് കൂടുതലാകുന്നതു കൊണ്ടും ഭാരക്കൂടുതല്‍ കൊണ്ടും പാദങ്ങളില്‍ നീര്‍ക്കെട്ടുണ്ടാകാം. പാദങ്ങളില്‍ നീര്‍ക്കെട്ടു കണ്ടാല്‍ തീര്‍ച്ചയായും വൈദ്യോപദേശം തേടുക. നട്ടെല്ലിന്‍റെ ഡിസ്ക്കിന് ഉണ്ടാകുന്ന അപാകതകള്‍, തേയ്മാനം തുടങ്ങിയവ ശരീരത്തിന്‍റെ സന്തുലിതാവസ്ഥ തകരാറിലാക്കുകയും വേദനയുണ്ടാക്കുകയും ചെയ്യാം. ചെറിയ നേരല്ലേ എന്ന് കരുതി സ്വയം ചികിത്സ അരുത്.