News Portal

കറിവേപ്പില ചതച്ച് മോരിൽച്ചേർത്ത് കഴിച്ചാൽ മനംപിരട്ടലിൽ നിന്നും രക്ഷനേടാം


എല്ലാ ഭക്ഷണത്തിലും ഉൾപ്പെടുത്തുന്നതും രാജകീയ സുഗന്ധവ്യഞ്ജനമെന്നു വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ് കറിവേപ്പില. ജീവകം എ യുടെ കലവറയായ കറിവേപ്പില ദഹനത്തിനു നന്നായി സഹായിക്കുന്നു.

കറികളിൽ അരച്ചും കടുക് വരയ്ക്കുമ്പോൾ ചേർത്തുമെല്ലാം കറിവേപ്പില ഉപയോഗിക്കാറുണ്ട്. എന്നാൽ പലരും ഇത് കഴിക്കാൻ ഇഷ്ടപ്പെടാറില്ല. അത്തരക്കാരുടെ ശ്രദ്ധയ്ക്ക്, കറിവേപ്പിലയ്ക്ക് പല ഔഷധ ഗുണങ്ങളുമുണ്ട്. അതിൽ ഒന്നാണ് കാഴ്ചശക്തി വർധിപ്പിക്കുന്നത്. തിമിരബാധയൊഴിവാക്കാനും കറിവേപ്പിലയ്ക്ക് ശക്തിയുണ്ട്.

read also: എല്ലാവരുടെയും മുന്നിലിട്ട് അയാൾ തല്ലി, ഇതിനു കാരണം സൂപ്പർ താരത്തിന്റെ പക!! നടിയുടെ വെളിപ്പെടുത്തൽ

ദഹനക്കേടിനും മനംപിരട്ടലിനും കറിവേപ്പില ചതച്ച് മോരിൽച്ചേർത്ത് കഴിച്ചാൽ മതി. അകാലനരയൊഴിവാക്കാനും തലമുടി നന്നായി വളരാനും കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തലയിൽ തേക്കുന്നതും നല്ലതാണ്.