റോബിന്‍ ബസിന് വന്‍ തിരിച്ചടി, സര്‍ക്കാര്‍ നീക്കങ്ങള്‍ തുടങ്ങി
തിരുവനന്തപുരം: തുടര്‍ച്ചയായ നിയമനലംഘനം നടത്തിയതിന് റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള തീരുമാനം ഉടനെയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.
ചില മുന്‍ ന്യായാധിപരും പൊലീസ് ഉദ്യോഗസ്ഥരും റോബിന്‍ ചെയ്യുന്നത് ശരിയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. സര്‍ക്കാര്‍ ചെയ്യുന്നതാണ് തെറ്റെന്ന് പരസ്യമായി ജനങ്ങളോട് പറഞ്ഞപ്പോഴാണ് അവര്‍ ആശയക്കുഴപ്പത്തിലായത്. എന്നാല്‍ സര്‍ക്കാര്‍ നിലപാട് ശരിവെച്ചുകൊണ്ടുള്ളതാണ് ഹൈക്കോടതി വിധിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രിയുടെ വാക്കുകള്‍
‘ചില മുന്‍ ന്യായാധിപന്മാര്‍, മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരൊക്കെ ‘റോബിന്‍’ ചെയ്യുന്നത് ശരിയാണ് നിയമലംഘനമല്ല സര്‍ക്കാര്‍ ചെയ്യുന്നതാണ് തെറ്റെന്ന് പരസ്യമായി ജനങ്ങളോട് പറഞ്ഞു. അപ്പോഴാണ് അവര്‍ ആശയക്കുഴപ്പത്തിലായത്. ഇത്തരം രാഷ്ട്രീയ താല്‍പര്യങ്ങള്‍ വച്ചുകൊണ്ട് നിയമലംഘനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആളുകള്‍ക്കുള്ള തിരിച്ചടിയാണ് ഹൈക്കോടതിയുടെ വിധി. സര്‍ക്കാര്‍ നിയമപരമായിട്ടേ മുന്നോട്ട് പോകൂ. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നതിനാല്‍ പെര്‍മിറ്റ് ഉള്‍പ്പെടെ
റദ്ദാക്കാനുള്ള നടപടികളിലേക്ക് പോകാനാണ് ആലോചന’, മന്ത്രി പറഞ്ഞു.