News Portal

കൃഷ്ണ ചിത്രങ്ങൾ വീട്ടിൽ ഉണ്ടോ? ഇപ്രകാരമുള്ള കൃഷ്ണനാണോ അതിൽ, ഭാഗ്യം ഒളിഞ്ഞിരിക്കുന്ന കൃഷ്ണ ചിത്രങ്ങളെക്കുറിച്ച് അറിയാം


ഭക്തിയോടെ പൂജിക്കാനും അലങ്കരിക്കാനും കൃഷ്ണ വിഗ്രഹങ്ങളും ചിത്രങ്ങളും വീട്ടിൽ സൂക്ഷിക്കുന്നവർ നിരവധിയാണ്. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ എട്ടാമത്തെ അവതാരമായ ഭഗവാൻ ശ്രീകൃഷ്ണന്റെ ബാല ക്രീഡകള്‍ മുതല്‍ പല ഭാവത്തിലുള്ള കൃഷ്ണ വിഗ്രഹങ്ങള്‍ കാണാറുണ്ട്. അവ ഓരോന്നും ഓരോ ഫലം പ്രധാനം ചെയ്യുന്നതാണ്. അത്തരം ചിത്രങ്ങളുടെ ഫലം അറിയാം

read also: ദേവിയുടെ കാലടികൾ പൂജിക്കുന്ന ക്ഷേത്രം, കാലടികളിലെ ജലം തീർത്ഥം: പ്രതിഷ്ഠയില്ലാത്ത, ഉത്സവമില്ലാത്ത കേരളത്തിലെ ക്ഷേത്രം

വെണ്ണ കട്ടുതിന്നുന്ന കണ്ണൻ – സന്താന സൗഭാഗ്യത്തിന്

ആലിലക്കണ്ണൻ – സന്താന അരിഷ്ടത നീങ്ങാൻ

അകിട്ടിൽ നിന്നും പാൽ കുടിക്കുന്ന കണ്ണൻ – സന്താനങ്ങളുടെ ആരോഗ്യത്തിന്

ഓടക്കുഴലൂതുന്ന കണ്ണൻ- കുടുംബഐക്യത്തിനും കലഹം ഒഴിവാക്കാനും

രാധാകൃഷ്ണൻ – ദാമ്പത്യഭദ്രതയ്ക്ക് രാധാ സമേതനായ കൃഷണ വിഗ്രഹം വീട്ടില്‍ വയ്ക്കുന്നത് നല്ലതാണ്

കാളിയമർദ്ദനം -ശത്രുദോഷം മാറാനും സർപ്പദോഷ നിവാരണത്തിനും

ഗോവർദ്ധനധാരി – ദുരിതങ്ങളിൽ നിന്ന് മോചനം, പ്രതിസന്ധികലെ തരണം ചെയ്യാനും

രുഗ്മിണീ സ്വയംവരം – മംഗല്യഭാഗ്യത്തിന്

കുചേലകൃഷ്ണൻ – ദാരിദ്രമുണ്ടാവാതിരിക്കാനും ഋണമുക്തിക്കും സുഹൃത്ബന്ധങ്ങൾ നിലനിർത്താനും

പാർത്ഥസാരഥി -ജ്ഞാന പുരോഗതിക്കും ശത്രുനാശനത്തിനും

ഗുരുവായൂരപ്പൻ – സർവ്വ ഐശ്വര്യത്തിന്

സുദർശനരൂപം – ശത്രു നിഗ്രഹം

ലക്ഷ്മീ നാരായണ രൂപം -കുടുംബ ഐശ്വര്യത്തിനും കുടുംബത്തിൽ സന്തോഷം നിലനിർത്താനും