News Portal

കരിങ്കല്ലുകൊണ്ട് യുവാവിനെ തലയ്ക്കടിച്ച്‌ കൊല്ലാൻ ശ്രമം: പ്രതി പിടിയില്‍

കൊച്ചി: അയല്‍വാസിയായ യുവാവിനെ മുൻവൈരാഗ്യത്തിന്റെ പേരില്‍ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊല്ലാൻ ശ്രമിച്ച കേസില്‍ വൈപ്പിൻ മില്ലുവഴി അഴീക്കല്‍ക്കടവില്‍ വീട്ടില്‍ കീടാണുവെന്ന് വിളിക്കുന്ന നിഖിലിനെ (29) മുളവുകാട് പൊലീസ് അറസ്റ്റുചെയ്തു.

നിരന്തരം ഉപദ്രവിക്കുകയും ശല്യപ്പെടുത്തുകയും ചെയ്ത പ്രതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് കഴിഞ്ഞദിവസം വൈപ്പിൻ – മുനമ്ബം സംസ്ഥാനപാതയില്‍ യുവാവിനെ ആക്രമിച്ചത്. മയക്കുമരുന്നിനടിമയായ പ്രതി കല്ലുകൊണ്ട് കാലില്‍ ഇടിക്കുകയും ശരീരഭാഗങ്ങളില്‍ കടിച്ചു മുറിവേല്‍പ്പിക്കുകയും ചെയ്തു. യുവാവിന്റെ മൊബൈല്‍ഫോണും പൊട്ടിച്ചു.

 

മുളവുകാട് എസ്.എച്ച്‌.ഒ ശ്രീജേഷ്, എസ്.ഐമാരായ അനീഷ് കെ. ദാസ്, സുരേഷ്, പൊലീസുകാരായ രാജേഷ്, ജ്യോതിഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.