News Portal

വസ്ത്ര വ്യാപാര സ്ഥാപന ഉടമ; വീട്ടമ്മ കടയില്‍ തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ: വസ്ത്ര വ്യാപര സ്ഥാപന ഉടമയായ വീട്ടമ്മയെ സ്ഥാപനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേർത്തല എക്സറെ കവയ്ക്ക് സമീപം ലാഥെല്ല സ്ഥാപന ഉടമ തണ്ണീർമുക്കം കാണികുളം രാജിറാം വീട്ടില്‍ രാജി മഹേഷിനെ (45)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച രാത്രി കടയടച്ചു വീട്ടില്‍ പോയ രാജി തിരികെ കടയിലേക്ക് വരികയായിരുന്നു. രാത്രി വൈകിയും കാണാതായതിനെ തുടർന്നു ഭർത്താവ് റാം മോഹൻ തിരക്കിയെത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്നുള്ള ആത്മഹത്യയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.