News Portal

അനധികൃതമായി സ്‌ഫോടക വസ്‌തുക്കള്‍ വ്യാപാരം നടത്തി വന്ന പ്രതി പിടിയില്‍

കൊല്ലം: മതിയായ ലൈസന്‍സോ അനുമതി പത്രമോ കൂടാതെ അനധികൃതമായി സ്‌ഫോടക വസ്‌തുക്കള്‍ വ്യാപാരം നടത്തി വന്ന പ്രതി ചവറ പോലീസിന്റെ പിടിയിലായി.

 

ചവറ കൃഷ്‌ണന്‍ നട, തെക്കിനി പടിഞ്ഞാറ്റതില്‍ വീട്ടില്‍ രഘു വാ ണ്‌ പിടിയിലായത്‌. ഇയാള്‍ വാടകക്ക്‌ താമസിച്ച്‌ വന്ന ചവറ കൃഷ്‌ണന്‍നട വാര്‍ഡില്‍ തെക്കിനി പടിഞ്ഞാറ്റയില്‍ വിട്ടില്‍സൂക്ഷിച്ചു വന്ന 5 ഗുണ്ട്‌ , 5 ഓലപ്പടക്കം എന്നിവയും സ്‌ഫോടക വസ്‌തുക്കള്‍ നിര്‍മ്മിക്കാനുപയോ ഗിക്കുന്ന 1.2 കി.ഗ്രാം സള്‍ഫര്‍ , 1.2 കി.ഗ്രാം ഗണ്‍പൗഡര്‍ , 630 ഗ്രാം തിരി . 1.5 കി.ഗ്രാം റോസ്‌ നിറത്തിലുള്ള പൊട്ടാസ്യം നൈട്രേറ്റ്‌ , 2 കി.ഗ്രാം വെള്ള നിറത്തിലുള്ള പൊട്ടാസ്യം നൈട്രേറ്റ്‌ 1.1 കി.ഗ്രാം ആഷ്‌ കളര്‍ പൊട്ടാസ്യം നൈട്രേറ്റ്‌ , 300 ഗ്രാം ചണം 1.250 കി.ഗ്രാം വെള്ള നൂല്‍ , 1.7 കി.ഗ്രാം പന ഓല എന്നിവയും പോലീസ്‌ കണ്ടെടുത്തു.