News Portal

വിവാഹവാഗ്ദാനം നല്‍കി 14-കാരിയെ തട്ടിക്കൊണ്ടുപോയ കൂട്ടുകാരിയുടെ അമ്മയും രണ്ടാംഭര്‍ത്താവും അറസ്റ്റില്‍

പനമരം : പതിനാലു വയസ്സുകാരിയെ വയനാട് പനമരത്തുനിന്ന് കാണാതായ കേസില്‍ കൂട്ടുകാരിയുടെ അമ്മയും രണ്ടാം ഭർത്താവും പിടിയിലായി.

 

പനമരം പോലീസ് അറസ്റ്റു ചെയ്തത് സി .കെ ക്വാർട്ടേഴ്‌സിലെ താമസക്കാരിയായ തങ്കമ്മ (28) യെയാണ്.

 

പ്രതിയെ പോക്സോ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരുടെ രണ്ടാം ഭർത്താവായ വിനോദിനെ പോലീസ് നേരത്തെ തന്നെ അറസ്റ്റുചെയ്തിരുന്നു. രണ്ടുപേരും നാടോടികളാണ്.

 

കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ എട്ടാംക്ലാസ്സുകാരിയെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പനമരം പോലീസ് പാലപ്പെട്ടി വളവില്‍ വച്ച്‌ കണ്ടെത്തുമ്ബോള്‍ കൂടെ കൂട്ടുകാരിയുടെ അമ്മ തങ്കമ്മയും ഇവരുടെ രണ്ടാം ഭർത്താവ് വിനോദും ഉണ്ടായിരുന്നു. വിവാഹവാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടുപോയി കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയതായും കണ്ടെത്തി.