News Portal

സ്കൂള്‍ വിദ്യാർഥിനിയെ ബോധരഹിതയാക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സിനിമ നടിയും സുഹൃത്തായ യുവാവും അറസ്റ്റില്‍.

സ്കൂള്‍ വിദ്യാർഥിനിയെ ബോധരഹിതയാക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സിനിമ നടിയും സുഹൃത്തായ യുവാവും അറസ്റ്റില്‍.

 

സിനിമകളില്‍ ജൂനിയർ ആർട്ടിസ്റ്റായ പ്രദിഷ അകിറ, സുഹൃത്തായ കോളേജ് വിദ്യാർഥി സോമേഷ് എന്നിവരെയാണ് ചെന്നൈ വിരുഗാംബക്കം ഓള്‍ വിമൻ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇരുവരുടെയും കൂട്ടാളിയായ വില്യംസ് എന്നയാളും പ്രതിയാണ്. ഇയാള്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

 

ചെന്നൈ സാലിഗ്രാമത്തിലെ അപ്പാർട്ട്മെന്റില്‍വെച്ച്‌ കഴിഞ്ഞമാസമാണ് 15-കാരിയായ പ്ലസ് വണ്‍ വിദ്യാർഥിനി പീഡനത്തിനിരയായത്. പ്രദിഷയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാർഥിനിയെ മദ്യത്തില്‍ മയക്കുമരുന്ന് കലർത്തിനല്‍കി ബോധരഹിതയാക്കിയശേഷമാണ് പ്രതികള്‍ പീഡിപ്പിച്ചത്. സംഭവം പുറത്തുപറഞ്ഞാല്‍ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് പീഡനത്തെക്കുറിച്ച്‌ പെണ്‍കുട്ടി ആരോടും വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് സഹോദരി കാര്യം തിരക്കിയതോടെയാണ് പീഡനവിവരം തുറന്നുപറഞ്ഞത്. ഇതോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ വൈദ്യപരിശോധന നടത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

 

പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് പോലീസ് സംഘം രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തത്.

 

കോഫി ഷോപ്പിലെ പരിചയം, അപ്പാർട്ട്മെന്റിലേക്ക് ക്ഷണം…

 

അണ്ണാനഗറിലെ ഒരു കോഫിഷോപ്പില്‍വെച്ചാണ് സിനിമകളില്‍ ജൂനിയർ ആർട്ടിസ്റ്റായ പ്രദിഷയെ 15-കാരിയെ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും സുഹൃത്തുക്കളായി. കഴിഞ്ഞമാസം തന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായാണ് പ്രദിഷ പെണ്‍കുട്ടിയെ സാലിഗ്രാമത്തിലെ അപ്പാർട്ട്മെന്റിലേക്ക് ക്ഷണിച്ചത്. തുടർന്ന് പെണ്‍കുട്ടി ഇവിടെ എത്തിയപ്പോള്‍ പ്രദിഷയുടെ സുഹൃത്തുക്കളായ സോമേഷും വില്യംസും അപ്പാർട്ട്മെന്റിലുണ്ടായിരുന്നു. പാർട്ടിക്കിടെ പ്രതികള്‍ മദ്യപിച്ചു. പെണ്‍കുട്ടിക്കും മദ്യം നല്‍കി. എന്നാല്‍, പെണ്‍കുട്ടിക്ക് മയക്കുമരുന്ന് കലർത്തിയാണ് മദ്യം നല്‍കിയത്. ഇത് കുടിച്ചതോടെ പെണ്‍കുട്ടി ബോധരഹിതയായി. തുടർന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

 

പിറ്റേദിവസം രാവിലെയാണ് 15-കാരി ബോധം വീണ്ടെടുത്തത്. തുടർന്ന് താൻ പീഡനത്തിനിരയായെന്ന് ബോധ്യപ്പെട്ടെങ്കിലും സംഭവം പുറത്തുപറഞ്ഞാല്‍ തന്റെ സുഹൃത്തുക്കള്‍ വീണ്ടും ഉപദ്രവിക്കുമെന്നായിരുന്നു പ്രദിഷയുടെ ഭീഷണി. ഇതേത്തുടർന്നാണ് പെണ്‍കുട്ടി ഒരുമാസത്തോളം സംഭവം രഹസ്യമാക്കിവെച്ചതെന്നും പോലീസ് പറഞ്ഞു.