News Portal

സിദ്ദിഖ് ബലാത്സംഗം ചെയ്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രേവതി സമ്ബത്ത്;

എറണാകുളം: നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രേവതി സമ്ബത്ത്.

 

തന്നെ ഹോട്ടലിലേക്ക് വിളിച്ച്‌ വരുത്തി സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന് രേവതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിനോട് ആയിരുന്നു നടിയുടെ പ്രതികരണം.

 

പ്ലസ് ടു കഴിഞ്ഞ് മോഡലിംഗ് രംഗത്ത് സജീവമായ സമയത്തായിരുന്നു സിദ്ദിഖുമായി പരിചയത്തില്‍ ആകുന്നത്. തന്നോട് ഇങ്ങോട്ട് സംസാരിക്കുകയായിരുന്നു. ആദ്യം സന്ദേശം വന്നത് വ്യാജ അക്കൗണ്ടില്‍ നിന്നാണ് എന്നായിരുന്നു കരുതിയത്. എന്നാല്‍ പിന്നീട് സ്വന്തം അക്കൗണ്ട് ആണെന്ന് മനസിലായി. തന്റെ സഹപ്രവർത്തകരായ പലരെയും സിദ്ദിഖ് ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും രേവതി സമ്ബത്ത് വ്യക്തമാക്കി.

 

ഒരിക്കല്‍ തന്നെ സിനിമയുടെ പ്രിവ്യൂ കാണാനായി സിദ്ദിഖ് ക്ഷണിച്ചു. താൻ പോയി. സിനിമയ്ക്ക് ശേഷം മസ്‌ക്കറ്റ് ഹോട്ടലില്‍ ആയിരുന്നു അതിന്റെ ചർച്ചയുണ്ടായിരുന്നത്. ചർച്ചയ്ക്കായി ഹോട്ടലില്‍ എത്തിയപ്പോള്‍ മുറിയില്‍വച്ച്‌ ബലാത്സംഗം ചെയ്യുകയായിരുന്നു. തന്നെ സിദ്ദിഖ് അഡ്ജസ്റ്റ്‌മെന്റിന് വിളിച്ചു എന്ന് മാത്രമേ പുറംലോകത്തിന് അറിയുകയുള്ളൂ എന്നും രേവതി സമ്ബത്ത് പറഞ്ഞു.