News Portal

മകനെ ലൈംഗികമായി പീഡിപ്പിച്ച 28-കാരനെ അച്ഛൻ അടിച്ചുകൊന്നു

ഒൻപതുവയസ്സുകാരനെ പീഡിപ്പിച്ച ബന്ധുവായ യുവാവ് കുട്ടിയുടെ അച്ഛന്റെ അടിയേറ്റുമരിച്ചു. മധുരയിലാണ് സംഭവം.

 

ദീപാവലി ആഘാഷിക്കാനെത്തിയ 28-കാരനാണ് ബാലനെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതുകണ്ട കുട്ടിയുടെ അച്ഛൻ മകനെ വീട്ടിലാക്കിയശേഷം സംസാരിക്കാൻ യുവാവിന്റെ അടുത്തെത്തി. തുടർന്ന്, ഇരുവരുംതമ്മില്‍ വാക്കേറ്റമുണ്ടായി. അത് സംഘട്ടനത്തില്‍ കലാശിച്ചു.

 

അടിയേറ്റ് യുവാവ് വീണപ്പോള്‍ കുട്ടിയുടെ അച്ഛൻ പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചകാര്യമറിയുന്നത്.

 

ഇനിയും ഇതൊക്കെത്തന്നെ ചെയ്യുമെന്ന് യുവാവ് പറഞ്ഞപ്പോള്‍ നിയന്ത്രണംവിട്ട് അടിച്ചതാണെന്നാണ് അച്ഛൻ പോലീസിനോടുപറഞ്ഞത്. പ്രതിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റുചെയ്തതായി കീരത്തുറൈ പോലീസ് അറിയിച്ചു.

 

കൂലിവേലക്കാരനാണ് കൊല്ലപ്പെട്ട യുവാവ്. സൈക്കിള്‍റിക്ഷ ഓടിക്കുന്നയാളാണ് പ്രതി.