News Portal

ലോകത്ത് ആദ്യമായി ജങ്ക് ഫുഡ് നിയമം പാസാക്കി കൊളംബിയ


ബൊഗോട്ട: കൊളംബിയ ലോകത്ത് ആദ്യമായി ജങ്ക് ഫുഡ് നിയമം പാസാക്കി.
കൊളംബിയയാണ് ലോകത്ത് തന്നെ ആദ്യമായി ജങ്ക് ഫുഡ് നിയമം പാസാക്കിയിരിക്കുന്നത്. പുതിയ നിയമമനുസരിച്ച് ജങ്ക് ഫുഡില്‍ ഉള്‍പ്പെടുന്ന പ്രോസസ്ഡ് ഭക്ഷണങ്ങള്‍ക്ക് അധിക നികുതി ഈടാക്കുന്നതാണ്. 10 ശതമാനം മുതല്‍ 20 ശതമാനം വരെയാണ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

റെഡി ടു ഈറ്റ്സ് ഭക്ഷ്യ വസ്തുക്കളിലും ഉപ്പ് അധികമായി ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളിലും ചോക്ലേറ്റ്, ചിപ്സുകള്‍ എന്നിവയ്ക്ക് നികുതി ബാധകമാവും. എന്നാല്‍ സോസേജുകള്‍ക്ക് ടാക്സ് ഏര്‍പ്പെടുത്തിയിട്ടില്ല.

ജങ്ക് ഫുഡ് നമ്മുടെ ആരോഗ്യത്തിനെ മോശമായി ബാധിക്കാറുണ്ട്. ഇത് പല ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. എന്നാല്‍ ഇതിനൊരു മാറ്റംവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ കൊളംബിയ ജങ്ക് ഫുഡ് നിയമം പാസാക്കിയിരിക്കുന്നത്.