സഹകരണ ബാങ്ക് മാനേജരെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജരെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാരൻ ആണ് മരിച്ചത്.
രാവിലെ ബാങ്കിൽ എത്തിയ ദീപു പതിവുപോലെ പ്രഭാതഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയി. വീട്ടിലെത്തി മുറിക്കകത്ത് കയറിയ ദീപു പുറത്തേക്കിറങ്ങാൻ താമസിച്ചതോടെ ഭാര്യ നടത്തിയ തെരച്ചിലിലാണ് ദീപുവിനെ തൂങ്ങിയ നിലയിൽ കണ്ടത്.
നെടുങ്കണ്ടം പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.