News Portal

ഗർഭിണിയായ മലയാളി യുവതിയ്ക്ക് വെടിയേറ്റു: ഭർത്താവ് അറസ്റ്റിൽ


വാഷിങ്ടൺ: ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു. അമേരിക്കയിലാണ് സംഭവം. കോട്ടയം ഉഴവൂർ സ്വദേശിയായ മീരയ്ക്കാണ് വെടിയേറ്റത്. ഭർത്താവാണ് ഇവരെ വെടിവെച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് റെജിയെ അറസ്റ്റ് ചെയ്തു. ചിക്കാഗോ പോലീസാണ് റെജിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുടുംബപ്രശ്‌നങ്ങളെ തുടർന്നായിരുന്നു ആക്രമണം നടന്നത്. മീരയുടെ സ്ഥിതി ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് റിപ്പോർട്ട്.