News Portal

റോബിന്‍ ബസിനെ പൂട്ടാൻ അരമണിക്കൂര്‍ മുമ്പ് കെഎസ്ആര്‍ടിസി വോള്‍വോ ബസ്: സര്‍വീസ് ഞായറാഴ്ച മുതൽ


പത്തനംതിട്ട: കോയമ്പത്തൂര്‍ റൂട്ടില്‍ പുതിയ വോള്‍വോ ബസ് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി. നിയമലംഘനത്തിന്റെ പേരില്‍ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള റോബിന്‍ ബസും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെയാണ് പുതിയ നീക്കം. ഞായറാഴ്ച മുതല്‍ ബസ് സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

പത്തനംതിട്ട – എരുമേലി – കോയമ്പത്തൂര്‍ റൂട്ടിലാണ് കെഎസ്ആര്‍ടിസി വോള്‍വോ ബസ് സര്‍വീസ് നടത്തുക. പത്തനംതിട്ടയില്‍നിന്ന് രാവിലെ 4.30 ന് സര്‍വീസ് ആരംഭിക്കും. കോയമ്പത്തൂരില്‍നിന്ന് വൈകുന്നേരം 4.30 ന് തിരികെ സര്‍വീസ് നടത്തും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂര്‍, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് കെഎസ്ആര്‍ടിസി സര്‍വീസ്. രാവിലെ 5.00 മണിക്കാണ് റോബിന്‍ ബസിന്റെ പത്തനംതിട്ട-കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങുന്നത്.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി പിരിവെടുക്കൽ: വിവാദ ഉത്തരവ് പിൻവലിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ

അതേസമയം, ശനിയാഴ്ച സർവിസ് നടത്തിയ റോബിൻ ബസിന് തമിഴ്‌നാട്ടിലും പിഴയിട്ടിരുന്നു. അനുമതിയില്ലാതെ സർവിസ് നടത്തിയതിനെ തുടർന്ന് 70,410 രൂപയാണ് ചാവടി ചെക് പോസ്റ്റിൽ അടക്കേണ്ടി വന്നത്. അനധികൃതമായി സർവിസ് നടത്തിയതിന് ബസ് പിടിച്ചിട്ടതോടെ, ഒരാഴ്ചത്തെ ടാക്സും പിഴയും അടച്ച് വാഹന ഉടമ സർവിസ് തുടരുകയായിരുന്നു.