കുളത്തിൽ കുളിക്കാനിറങ്ങി: വിദ്യാർത്ഥി മുങ്ങിമരിച്ചു | pool, latest news, Kerala, student, Death, news, Kerala, Latest News, News
തൃശൂർ: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ശീനാരായണപുരം വടക്കുംചേരിയിലാണ് സംഭവം. വടക്കുംചേരി സ്വദേശി ഷൈജുവിന്റെ മകൻ ശ്രുതകീർത്ത് ആണ് മരിച്ചത്. 11 വയസായിരുന്നു. ഇന്ന് രാവിലെയാണ് മരണം നടന്നത്.
അച്ഛനും സഹോദരിക്കുമൊപ്പം സമീപത്തുളള കുളത്തിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. കുളക്കടവിലിരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാകുകയായിരുന്നു. തിരച്ചിലിൽ കുട്ടിയെ കുളത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ കൊടുങ്ങല്ലൂർ എ ആർ മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.