ഇളങ്ങുളം: കാറിൽ തീർത്ഥാടകരുടെ വാനിടിച്ച് രണ്ടുപേർക്ക് പരിക്ക്. ട്രാവലറിൽ ഉണ്ടായിരുന്ന തൃശൂർ ചേർപ്പ് വല്ലച്ചിറ കുളങ്ങരപ്പറമ്പിൽ അദ്വൈത്(11), ഡ്രൈവർ അബു സ്വാലിക് (25) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 1.30-നായിരുന്നു അപകടം. പൊൻകുന്നം-പാലാ റോഡിൽ വഞ്ചിമല കവലയിലെ കളളുഷാപ്പിനു മുമ്പിൽ പാർക്ക് ചെയ്തിരുന്ന കാറിനു പിന്നിൽ ട്രാവലറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ വട്ടംതിരിഞ്ഞ് സമീപം നിർത്തിയിട്ടിരുന്ന പിക്ക്അപ്പ് വാനിലുമിടിച്ചു.
ശബരിമല ദർശനം കഴിഞ്ഞ് തൃശൂർക്ക് മടങ്ങുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച ട്രാവലറാണ് നിയന്ത്രണംവിട്ട് കാറിലിടിച്ചത്. നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ യാത്രക്കാർ ഇല്ലായിരുന്നതിനാൽ അപകടം ഒഴിവായി.