News Portal

കരിപ്പൂരില്‍ കോടികളുടെ സ്വര്‍ണം പിടികൂടി | gold, karippur, Kerala, Latest News, News


മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. അഞ്ചു കേസുകളിലായി പിടികൂടിയത് 3,630 ഗ്രാം സ്വര്‍ണം. 2കോടി 18 ലക്ഷം രൂപയുടെ സ്വര്‍ണമാണ് അഞ്ച് പേരില്‍ നിന്നും പിടികൂടിയത്. കൊടിയത്തൂര്‍ സ്വദേശി നസറുദ്ദീന്‍, വടകര സ്വദേശി മുഹമ്മദ് യാസിന്‍ ബിന്‍ യൂസഫ്, പാണ്ടിക്കാട് സ്വദേശി ഷബീര്‍, കരുളായി സ്വദേശി റഷീദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

രണ്ട് ദിവസം മുമ്പ് കരിപ്പൂരില്‍ മൂന്ന് കേസുകളിലായി ഒരു കോടി 30 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശി നിസാമുദ്ദീന്‍, കോഴിക്കോട് ബാലുശ്ശേരി സ്വദേശി അബു ഷഫീര്‍, മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി സജ്ജാദ് കമ്മില്‍ എന്നിവരാണ് പിടിയിലായത്. 2145 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.