News Portal

അന്യസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്‌സിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ


മലപ്പുറം: അന്യസംസ്ഥാനതൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്‌സിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. വെസ്റ്റ് ബംഗാൾ സൗത്ത് 24 പാർഗാനസ് സ്വാദേശി സ്വപൻ ദാസിനെയാണ് അറസ്റ്റ് ചെയ്തത്.

മക്കരപ്പറമ്പ് വടക്കാങ്ങര റോഡിൽ കെ.എസ്.ഇ.ബിക്ക് സമീപം ആണ് സംഭവം. മലപ്പുറം എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ആണ് പിടികൂടിയത്. വിദ്യാർത്ഥികൾക്കും മറ്റും വിൽക്കാൻ വേണ്ടി സൂക്ഷിച്ചതായിരുന്നു ഇതെന്ന് പ്രതി മൊഴി നൽകിയതായി എക്സൈസ് അറിയിച്ചു.

എക്‌സൈസ് ഇൻസ്‌പെക്ടർ ഒ. മുഹമ്മദ് അബ്ദുൽ സലീമിന്റെ നേതൃതത്തിൽ പ്രിവന്റീവ് ഓഫീസർ എൻ. അബ്ദുൽ വഹാബ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ എൻ. രഞ്ജിത്ത്, പി. സഫീറലി, നൗഫൽ പഴേടത്ത്, വി.ടി. സൈഫുദ്ദീൻ, വുമൺ സിവിൽ എക്‌സൈസ് ഓഫീസർ വി. രൂപിക, ഡ്രൈവർ മുഹമ്മദ്‌ നിസാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ ആളെ കോടതിയിൽ ഹാജരാക്കും.