News Portal

ചോദ്യം ചെയ്യാനല്ല, മൊഴിയെടുക്കാനാണ് വിളിപ്പിച്ചതെന്ന് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍


 

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ രേഖ കേസില്‍ ചോദ്യം ചെയ്യാനല്ല, മൊഴിയെടുക്കാനാണ് വിളിപ്പിച്ചതെന്ന് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ‘താന്‍ ഒരു നിയമപ്രതിരോധവുമില്ലാതെയാണ് വന്നത്. നാളെയും വിളിച്ചാല്‍ വരും. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഒരു തരത്തിലുളള നെഞ്ചു വേദനയും ഉണ്ടാകില്ല. വിഷയത്തില്‍ കെപിസിസി വിശദീകരണമൊന്നും ആവശ്യപ്പെട്ടിട്ടില്ല’, രാഹുല്‍ വ്യക്തമാക്കി.

രാവിലെ മ്യൂസിയം സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ രാഹുലിനെ കന്റോണ്‍മെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു.

പൊതുഖജനാവില്‍ നിന്നും താന്‍ നഷ്ടമുണ്ടാക്കുന്നില്ല. കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ല വൈസ് പ്രസിഡന്റ് ഒളിവിലാണോയെന്ന് അറിയില്ലെന്നും രാഹുല്‍ പറഞ്ഞു.