മദ്യലഹരിയില്‍ കണ്ടെയ്നര്‍ ലോറി വാഹനങ്ങളിൽ ഇടിപ്പിച്ചു: യുപി സ്വദേശി പിടിയിൽ
കോട്ടയം: മദ്യലഹരിയില്‍ കണ്ടെയ്നര്‍ ലോറി ഓടിച്ചു നിരവധി വാഹനങ്ങളിൽ ഇടിപ്പിച്ച യുപി സ്വദേശി അറസ്റ്റില്‍. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നുമാണ് കണ്ടെയ്നര്‍ ലോറി കോട്ടയം നഗരത്തിലേക്ക് എത്തിയത്.
Read Also : ഇന്ത്യ ആ മുറിപ്പാട് ഒരിക്കലും മറക്കില്ല, മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്നലെ രാത്രി 9.30നായിരുന്നു സംഭവം. ഇതിനിടെ നിരവധി വാഹനങ്ങളിൽ തട്ടിയെങ്കിലും നിർത്താതെ പോരുകയായിരുന്നു. ലോഗോസ് ജംഗ്ഷന് ചുറ്റി വീണ്ടും ഏറ്റുമാനൂര്‍ ഭാഗത്തേക്കു പോകുന്നതിനിടെ മറ്റു വാഹനയാത്രക്കാരും പൊലീസും പിന്തുടര്ന്ന് ഇയാളെ പിടികൂടുകയായിരുന്നു. എസ്എച്ച് മൗണ്ടില്‍ എത്തിയപ്പോൾ കണ്ടെയ്നർ തടഞ്ഞു ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പതിനഞ്ചിൽ അധികം വാഹനങ്ങളിൽ ലോറി ഇടിച്ചിട്ടുണ്ടെന്നാണു പ്രാഥമിക വിവരം. അപകടങ്ങളെത്തുടര്‍ന്ന് എംസി റോഡില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു.