News Portal

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രതികളുടെ ലക്ഷ്യം ആ കുട്ടി മാത്രമായിരുന്നില്ലെന്ന് വിവരം


കൊല്ലം: കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രതികളുടെ ലക്ഷ്യം ആ കുട്ടി മാത്രമായിരുന്നില്ലെന്ന് വിവരം. പ്രതികള്‍ മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടുപോവാന്‍ ലക്ഷ്യമിട്ടെന്നാണ് പുറത്തുവരുന്ന വിവരം. പള്ളിക്കല്‍ മൂതലയില്‍ കുട്ടിയെ തട്ടികൊണ്ടു പോകാനുള്ള ശ്രമമുണ്ടായത് തിങ്കളാഴ്ച്ച മൂന്നരയ്ക്കാണ്. പള്ളിക്കല്‍ മൂതല റോഡില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപമാണ് സംഭവം.

എന്നാല്‍ നാട്ടുകാരെത്തിയപ്പോള്‍ സംഘം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷമാണ് വ്യാജ നമ്പര്‍ വച്ച സ്വിഫ്റ്റ് കാര്‍ ഓയൂര്‍ ഭാഗത്തേക്ക് പോയത്. നാലുമണിക്ക് ശേഷമാണ് ഓയൂരില്‍ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. അതിനിടെ, താന്നിവിളയില്‍ നിന്ന് മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായും പരാതി ഉണ്ടായിരുന്നു.