News Portal

നിരന്തരം നിയമലംഘനം: റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി മോട്ടർ വാഹന വകുപ്പ്


തിരുവനന്തപുരം: പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തി വിവാദത്തില്‍പ്പെട്ട റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരം നിയമലംഘനം കാരണം പെർമിറ്റ് റദ്ദാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കെ കിഷോർ എന്നയാളുടെ പേരിലുള്ള പെർമിറ്റാണ് റദ്ദാക്കിയത്.  നേരത്തെ, തുടർച്ചയായി പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തി എന്നാരോപിച്ച് റോബിൻ ബസ് മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്ത് പത്തനംതിട്ട പൊലീസ് ക്യാംപിലേക്കു മാറ്റിയിരുന്നു.

തുടർന്ന്, പെർമിറ്റ് ലംഘിച്ചതിന് ബസിനെതിരെ കേസെടുക്കുകയും ചെയ്തു. ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളും മോട്ടർ വാഹന വകുപ്പ് സ്വീകരിച്ചിരുന്നു. വിവിധ ദിവസങ്ങളില്‍ നല്‍കിയ നോട്ടീസുകളില്‍ 32500 രൂപ റോബിന്‍ ബസിന്റെ ഉടമ അടയ്ക്കാനുണ്ടെന്നും കഴിഞ്ഞദിവസം നല്‍കിയ നോട്ടീസ് പ്രകാരം 15,000 രൂപ മാത്രമേ അടച്ചിട്ടുള്ളൂ എന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.