തിരുവനന്തപുരം: ദേശീയ ഗാനത്തെ അവഹേളിച്ച പാലോട് രവിക്കെതിരെ പരാതി നല്‍കി ബിജെപി. തിരുവനന്തപുരം ജില്ലാ വെെസ് പ്രസിഡന്റ് ആർ.എസ് രാജീവാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കിയത്.
കോണ്‍ഗ്രസിന്റെ സമരാഗ്‌നി പരിപാടിയുടെ സമാപനവേദിയിലാണ് തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷൻ പാലോട് രവി ദേശീയഗാനം തെറ്റിച്ച് പാടിയത്. പിന്നീട് ദേശീയഗാനം തെറ്റിച്ച് പാടിയെന്ന് മനസിലായതോടെ ടി. സിദ്ദിഖ് എംഎല്‍എ ഇടപെടുകയായിരുന്നു.
പാടല്ലേ,സിഡി ഇടാം എന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. പിന്നാലെ ആലിപ്പറ്റ ജമീലയെത്തി ദേശീയഗാനം പാടുകയായിരുന്നു. ദേശീയഗാനത്തെ അവഹേളിച്ച പലോട് രവിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലും ഏറെ വിമർശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി പരാതി നല്‍കിയത്.