News Portal

ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും എല്ലാം ശീലിച്ചിട്ടും വയര്‍ കൂടി വരുന്നതിന്റെ കാരണങ്ങളെ കുറിച്ച് അറിയാം


 

ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും എല്ലാം ശീലിച്ചിട്ടും വയര്‍ കൂടി വരുന്നതിന്റെ കാരണങ്ങളെ കുറിച്ച് അറിയാം

ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും എല്ലാം ശീലിച്ചിട്ടും തൂങ്ങിവരുന്ന വയറ് മിക്കവരുടെയും ഒരു പ്രശ്നം തന്നെയാണ്. അതിനുള്ള ചില കാരണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

1 . ഭക്ഷണ അലര്‍ജി

എല്ലാത്തരം ഫുഡ് അലര്‍ജികളും വയര്‍ ചാടിക്കില്ല എന്നാല്‍ സീലിയാക് ഡിസീസും ഗ്ലൂട്ടന്‍ സെന്‍സിറ്റിവിറ്റിയും പോലുള്ള ഭക്ഷണ അലര്‍ജികള്‍ ഇന്‍ഫ്ളമേഷനും വയറ് വലുതാകാനും കാരണമാകും. സന്ധിവേദന, തലവേദന ഇവയ്ക്കും ഇത് കാരണമാകാം.

2 . സ്റ്റിറോയ്ഡുകള്‍

ആളുകളുടെ ശരീരഭാരം കൂടാന്‍ ഒരു കാരണം സ്റ്റിറോയ്ഡുകളാണ്. ഹോര്‍മോണ്‍ വ്യതിയാനം മാറാന്‍ സ്റ്റിറോയ്ഡ് കഴിക്കുന്ന, ആര്‍ത്തവവിരാമം അടുത്ത സ്ത്രീകള്‍ക്കാണ് ശരീരഭാരം കൂടാന്‍ സാധ്യത കൂടുതല്‍.

3 . ഇന്‍സുലിന്‍

ശരീരത്തില്‍ നിരവധി രാസമാറ്റങ്ങള്‍ക്ക് ഇന്‍സുലിന്‍ കാരണമാകും. ഇത് ഗ്ലൂക്കോസിനെ ആഗിരണം ചെയ്യാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ശരീരഭാരം കൂടുന്നതിലേക്കു നയിക്കും.

4 . ജനിതകമായ കാരണങ്ങള്‍

ആരോഗ്യകരമായ ഭക്ഷണം കഴിച്ചിട്ടും അരവണ്ണം കുറയുന്നില്ലേ. കാരണം ജീനുകളാകാം. ജീനുകള്‍ക്ക് നേരിട്ട് വലിയവയറുമായി ബന്ധമൊന്നും ഇല്ലെങ്കിലും ചില പങ്ക് ഉണ്ട്. വിസറല്‍ ഫാറ്റ് ആണ് കാരണം. ഉദരത്തില്‍ ശേഖരിക്കപ്പെടുന്ന കൊഴുപ്പ് ആണിത്.

5 . ഹൈപ്പോതൈറോയ്ഡിസം

അനാവശ്യമായി ഭാരം കൂടുന്നതിന് ഒരു കാരണം ഹൈപ്പോ തൈറോയ്ഡിസം ആകാം. തൈറോയ്ഡ് ഉണ്ടെങ്കില്‍ ഉപാപചയ പ്രവര്‍ത്തനം സാവധാനത്തിലാകും. ഇത് വയറുള്‍പ്പെടെയുള്ള ശരീരഭാഗങ്ങളില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകും.

6 ആന്റി ഡിപ്രസന്റുകള്‍

ദീര്‍ഘകാലം ആന്റിഡിപ്രസന്റുകള്‍, അതായത് വിഷാദം അകറ്റാനുള്ള മരുന്നുകള്‍ കഴിക്കുന്നത് ശരീരഭാരം കൂട്ടും. മരുന്നുകള്‍ ഇന്‍സുലിന്റെ നിലയെ ബാധിക്കുകയും ഇത് അനാവശ്യകൊഴുപ്പ് വയറില്‍ അടിഞ്ഞുകൂടാന്‍ കാരണമാകുകയും ചെയ്യും.