‘വസതിയിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി’: മഹുവ മൊയ്‌ത്രയ്ക്കെതിരെ പരാതിയുമായി ജയ് അനന്ത് ദേഹാദ്രായി
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ പരാതി നൽകി മുൻ പങ്കാളിയും അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായി. ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മഹുവ മൊയ്ത്ര തന്റെ വസതിയിൽ അതിക്രമിച്ചു കയറിയതായി ദേഹാദ്രായിയുടെ പരാതിയിൽ പറയുന്നു.
നവംബർ അഞ്ച്, ആറ് തീയതികളിൽ യാതൊരു മുന്നറിയിപ്പും കൂടാതെ മഹുവ തന്റെ വീട്ടിൽ എത്തിയെന്നാണ് ആരോപണം. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും കേസ് രജിസ്റ്റർ ചെയ്യണമെന്നും അനന്ത് ദേഹാദ്രായി പോലീസിനോട് ആവശ്യപ്പെട്ടു.
ഡീപ് ഫെയ്ക്കിൽ കുരുങ്ങി കത്രീനയും: വ്യാജ ചിത്രം പ്രചരിക്കുന്നത് ‘ടൈഗർ 3’യിൽ നിന്നുള്ള രംഗമെന്ന പേരിൽ
‘നവംബർ അഞ്ചിന് രാവിലെ 11നും ആറിന് രാവിലെ ഒമ്പതിനും പാർലമെന്റ് അംഗം മഹുവ മൊയ്‌ത്ര എന്റെ വസതിയിൽ അറിയിക്കാതെ വന്നു. അതിക്രമം നടത്താനും ഭീഷണിപ്പെടുത്താനുമുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് അവർ തന്റെ വസതിയിൽ വന്നത്. എനിക്കെതിരെ കൂടുതൽ വഞ്ചനാപരമായ പരാതികൾ ഫയൽ ചെയ്യുക എന്ന ഏക ലക്ഷ്യത്തോടെയാണ് മൊയ്‌ത്ര മനഃപൂർവം എന്റെ താമസ സ്ഥലത്തേക്ക് വന്നത്,’ ജയ് അനന്ത് ദേഹാദ്രായി പരാതിയിൽ വ്യക്തമാക്കി.