News Portal

ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പിനിടെ നക്‌സല്‍ ആക്രമണം: ജവാന് വീരമൃത്യു


റായ്‌പൂർ: ഛത്തീസ്ഗഡിലെ ബിന്ദ്രനവാഗഢില്‍ നക്‌സല്‍ ആക്രമണത്തില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനാംഗം വീരമൃത്യുവരിച്ചു. ഐടിബിപി ഹെഡ് കോണ്‍സ്റ്റബിള്‍ ജോഗീന്ദര്‍ സിംഗാണ് മരിച്ചത്. തിരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് മടങ്ങിയ സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഐഇഡി ഉപയോഗിച്ചാണ് നക്സലുകള്‍ സ്ഫോടനം നടത്തിയത്. ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം.

‘ബഡേ ഗോബ്ര പോളിംഗ് സ്റ്റേഷനില്‍ നിന്ന് മടങ്ങുമ്പോള്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയവരെ ലക്ഷ്യമിട്ട് നക്സലുകള്‍ ഐഇഡി സ്ഫോടനം നടത്തി. ഐടിബിപി ഹെഡ് കോണ്‍സ്റ്റബിള്‍ ജോഗീന്ദര്‍ സിംഗ് സ്ഫോടനത്തില്‍ മരിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഇവിഎം മെഷീനും സുരക്ഷിതമായി ഗരിയാബന്റിലെത്തി,’ റായ്പൂര്‍ റേഞ്ച് പോലീസ് ജനറല്‍ ഇന്‍സ്‌പെക്ടര്‍ ആരിഫ് ഷെയ്ഖ് വ്യക്തമാക്കി. ഛത്തീസ്ഗഡിലെ ധംതാരി മേഖലയില്‍ നക്‌സലുകള്‍ രണ്ട് ഐഇഡി സ്‌ഫോടനങ്ങള്‍ നടത്തിയതിന് പിറ്റേന്നാണ് ഈ ആക്രമണം.

10 വയസുകാരിയെ എക്‌മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി എസ്എടി ആശുപത്രി

തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കുഴിബോംബുകള്‍ നീക്കം ചെയ്യുന്നതിനിടെ സിഹാവയിലെ ഖല്ലാരി-ഗതാപൂര്‍ റോഡില്‍ സ്ഫോടനം നടക്കുകയായിരുന്നു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പിന്നീട്, സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് നിന്ന് 5 കിലോ ഭാരമുള്ള സ്ഫോടകവസ്തു കണ്ടെകത്തിയതായി പോലീസ് അറിയിച്ചു.