News Portal

2023 ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കി ഓസ്ട്രേലിയ


2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്ക്ക് വിജയം. ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ 43 ഓവറിൽ വിജയം ലക്‌ഷ്യം കണ്ടു.

ഇന്ത്യന്‍ മോഹങ്ങള്‍ പൊലിഞ്ഞപ്പോള്‍ ആറാം ലോകകിരീടത്തില്‍ ഓസീസ് മുത്തമിട്ടു. ഒരു കളിയും പരാജയപ്പെടാതെയാണ് ഇന്ത്യ ഫൈനലിൽ എത്തിയതെങ്കിലും അവസാനം കാലിടറി.

read also: ദിവസവും 89 രൂപ വീതം മാറ്റിവെച്ചോളൂ.. 6 ലക്ഷം രൂപ വരെ സമ്പാദിക്കാം, ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയൂ

ഓസീസിനെതിരെ രണ്ട് ഫൈനലിലും തോറ്റ നിരാശയിലാണ് ഇന്ത്യയും ആരാധകരും. 2003 ഫൈനലിന് പിന്നാലെ ഇതാ 2023 ഫൈനലിലും ഇന്ത്യയ്ക്ക് തോൽവി.

47 റണ്‍സിന് മൂന്ന് വിക്കറ്റെന്ന് പരാജയ മുഖത്ത് നിന്നാണ് ട്രാവിസ് ഹെഡും മാര്‍നസ് ലബൂഷെയ്നും ചേര്‍ന്ന് ഓസീസിനെ വിജയത്തിലേക്കി കൈപിടിച്ച്‌ ഉയര്‍ത്തുന്നത്. തകര്‍പ്പൻ സെഞ്ച്വറിയുമായി ഓപ്പണര്‍ ട്രാവിസ് ഹെഡാണ് (137) ഓസ്‌ട്രേലിയയ്ക്ക് വിജയം നേടാൻ നട്ടെല്ലായത്. കൂട്ടിന് അര്‍ധ സെഞ്ച്വറിയുമായി (58*) ഓസീസ് മധ്യനിര ബാറ്റര്‍ ലബൂഷെയ്നും ഉണ്ടായിരുന്നു.