News Portal

ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ തോൽവിയിൽ മനംനൊന്ത് പശ്ചിമബംഗാളിൽ ആരാധകൻ ജീവനൊടുക്കി


ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ തോൽവിയിൽ മനംനൊന്ത് ആരാധകൻ ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിലുള്ള ഇരുപത്തിമൂന്നുകാരനാണ് മരിച്ചത്. ഫൈനൽ കഴിഞ്ഞ് ‍ഞായറാഴ്ച്ച രാത്രി ബങ്കുരയിലെ ബെലിയാറ്റോർ തിയേറ്ററിനു സമീപമായിരുന്നു സംഭവം. രാഹുൽ ലോഹർ എന്ന യുവാവാണ് മരിച്ചത്.

കടുത്ത ക്രിക്കറ്റ് ആരാധകനായ രാഹുൽ ഫൈനൽ കാണാനായി ജോലിയിൽ നിന്ന് ലീവെടുത്തിരുന്നു. ഫൈനലിൽ ടീമിന്റെ പരാജയത്തെ തുടർന്ന് സ്വന്തം മുറിയിലേക്ക് പോയ രാഹുലിനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും 9 മാസം പ്രായമുള്ള കുട്ടിയും മരിച്ചു

സംഭവം നടക്കുമ്പോൾ രാഹുലിന്റെ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ലെന്ന് സഹോദരി ഭർത്താവ് പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഇന്ത്യയുടെ തോൽവിയിൽ മനംനൊന്ത് ഗുവാഹത്തിയിലും യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ബിറുബറിയിലെ  ഐടിഐ വിദ്യാർത്ഥിയായ 21 കാരനാണ് മരിച്ചത്.  ഇന്ത്യയുടെ  തോൽവി താങ്ങാൻ കഴിയാതെയാണ് മരണമെന്ന് കുടുംബം പറയുന്നു.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000).