News Portal

‘ഒരു രാജ്യം,ഒരു തിരഞ്ഞെടുപ്പ്’,ബിജെപിക്ക് മാത്രമല്ല കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന എല്ലാ പാര്‍ട്ടികള്‍ക്കും ഗുണകരം



ന്യൂഡല്‍ഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ഏത് പാര്‍ട്ടിക്കും ഗുണം ചെയ്യുമെന്ന് മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ മേധാവിയാണ് രാം നാഥ് കോവിന്ദ്.

Read Also: കൈവിട്ട് ഓപ്പൺ എഐ, കൈപിടിച്ചുയർത്തി മൈക്രോസോഫ്റ്റ്! സാം ആൾട്മാന് പിന്തുണയുമായി സത്യ നദെല്ല

എല്ലാ ദേശീയ പാര്‍ട്ടികളുമായും സംസാരിച്ചെന്നും ഒരേസമയം തെരഞ്ഞെടുപ്പ് എന്ന ആശയത്തെക്കുറിച്ച് അവരുടെ നിര്‍ദ്ദേശങ്ങള്‍ തേടിയതായും ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കോവിന്ദ് പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരേപോലെ ഈ ആശയത്തെ പിന്തുണച്ചതായും അദ്ദേഹം പറഞ്ഞു.

‘എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെ പിന്തുണച്ചിട്ടുണ്ട്. രാജ്യത്തിന് ഗുണം ചെയ്യുന്നതിനാല്‍ എല്ലാ പാര്‍ട്ടികളോടും അവരുടെ ക്രിയാത്മക പിന്തുണ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത് ദേശീയ താല്‍പ്പര്യമുള്ള കാര്യമാണ്,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്സഭ, സംസ്ഥാന അസംബ്ലികള്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവയിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് പരിശോധന നടത്തി എത്രയും വേഗം ശുപാര്‍ശകള്‍ നല്‍കുന്നതിന് എട്ടംഗ ഉന്നതതല സമിതിയെ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.