News Portal

ലോകത്തിലെ ആദ്യ ത്രീഡി ക്ഷേത്രം തെലങ്കാനയില്‍ വരുന്നു, വിശദാംശങ്ങള്‍ പുറത്ത്



ഹൈദരാബാദ്: ലോകത്തിലെ ആദ്യത്തെ 3ഡി പ്രിന്റഡ് ക്ഷേത്രം തെലങ്കാനയില്‍ തയ്യാറാകുന്നു. ഹൈദരാബാദിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയായ അപ്‌സുജ ഇന്‍ഫോടെക്ക്, 3ഡി പ്രിന്റഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയായ സിംപ്ലിഫോര്‍ജുമായി ചേര്‍ന്നാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. സിദ്ധിപേട്ടിലെ ബറുഗപ്പള്ളിയിലാണ് ക്ഷേത്രം സ്ഥാപിക്കുക എന്നാണ് വിവരം.

Read Also: റോബിന്‍ ബസ് ഉടമ ഗിരീഷിന് ‘ശ്രേഷ്ഠകര്‍മ്മ’ പുരസ്‌ക്കാരം നല്‍കി ആദരിച്ചു

4,000 ചതുരശ്ര അടിയില്‍ 35.5 അടി ഉയരമുള്ള മൂന്ന് ഭാഗങ്ങളായാണ് ഗണപതി ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ഗണപതിക്ക് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രം ഭഗവാന്റെ ഇഷ്ടനേദ്യമായ മോദകം ആകൃതിയിലാണ് ഒരുക്കുക. മഹാദേവനായി ശിവാലയവും, ശ്രീ പാര്‍വതി ദേവിയ്ക്കായി താമരയുടെ ആകൃതിയിലുള്ള ശ്രീകോവിലുമാണ് ഒരുക്കുക.

ക്ഷേത്രത്തിന്റെ തൂണുകള്‍, തറ, സ്ലാബുകള്‍ തുടങ്ങിയ മറ്റ് ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് സിമന്റും മറ്റ് വസ്തുക്കളും ഉപയോഗിച്ച് പരമ്പരാഗത ശൈലിയിലാണ് നിര്‍മ്മിക്കുക.