News Portal

പാക് തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ നാലിടത്ത് എന്‍ഐഎ റെയ്ഡ്


ഡല്‍ഹി: കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ നാലിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. പാക് തീവ്രവാദ സംഘടനയായ ഗസ്‌വ ഇ ഹിന്ദുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഞായറാഴ്ച കോഴിക്കോട് ടൗണിലാണ് റെയ്ഡ് നടന്നത്. പ്രതികളെന്ന് സംശയിക്കുന്നവരെ തിരയാനാണ് റെയ്ഡ് നടന്നത്. ഇവര്‍ക്ക് പാകിസ്ഥാന്‍ തീവ്രവാദികളുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

മധ്യപ്രദേശിലെ ദെവാസ്, ഗുജറാത്തിലെ ഗിര്‍ സോംനാഥ്, ഉത്തര്‍ പ്രദേശിലെ അസംഗഢ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. നാല് സംസ്ഥാനങ്ങളില്‍ നിന്നായി മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, മറ്റ് രേഖകള്‍ തുടങ്ങിയവയെല്ലാം ഏജന്‍സി കണ്ടെത്തി. കഴിഞ്ഞ വര്‍ഷം പട്‌നയില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

സ്വകാര്യ ബസിൽ യുവതിയെ കടന്നു പിടിച്ചു: പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

ബിഹാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗസ്‌വ ഇ ഹിന്ദ്, പാക് തീവ്രവാദികളുമായി കൈകോര്‍ത്ത് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു. കേസ് ആദ്യം അന്വേഷിച്ച ബിഹാര്‍ പോലീസ് ഗസ്‌വ ഇ ഹിന്ദ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ മര്‍ഘൂബ് അഹമ്മദ് ഡാനിഷ് എന്നയാള്‍ക്കെതിരേ കേസെടുത്തിരുന്നു. പാക് സ്വദേശിയായ സെയ്‌നാണ് ഈ ഗ്രൂപ്പ് നിര്‍മ്മിച്ചത്. 2022 ബിഹാര്‍ പോലീസില്‍ നിന്ന് കേസ് എന്‍ഐഎ ഏറ്റെടുത്തു.