News Portal

കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യ തലസ്ഥാനത്തെ വായുഗുണ നിലവാരം മാറ്റമില്ലാതെ തുടരുന്നു


ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യതലസ്ഥാനത്തെ വായുഗുണ നിലവാരം മാറ്റമില്ലാതെ തുടരുന്നു. 385 ആണ് നിലവിലെ വായു മലിനീകരണത്തോത് രേഖപ്പെടുത്തിയിരിക്കുന്നത്.

വരും ദിവസങ്ങളില്‍ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ നേരിയ കുറവ് ഉണ്ടായിരുന്നെങ്കിലും ശൈത്യം വര്‍ദ്ധിച്ചതോടെ മലിനീകരണത്തോത് വീണ്ടും വര്‍ദ്ധിക്കുകയായിരുന്നു.

ഡല്‍ഹി സര്‍ക്കാരും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-കാണ്‍പൂരും ചേര്‍ന്ന് നടത്തിയ നിരീക്ഷണത്തില്‍ ജൈവ വസ്തുക്കള്‍ കത്തുന്നതാണ് ഡല്‍ഹിയിലെ മോശം കാലാവസ്ഥക്ക് കാരണമെന്നും കഴിഞ്ഞ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ 31 ശതമാനത്തില്‍ നിന്നും 51 ശതമാനത്തിലേക്ക് വായു മലിനീകരണത്തോത് മാറിയെന്നും കണ്ടെത്തി. കൂടാതെ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ജൈവ വസ്തുക്കള്‍ കത്തിക്കുന്നത് നിര്‍ത്തലാക്കാനും പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് നിരീക്ഷണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.