News Portal

അനധികൃത മണൽഖനനം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥനെ ട്രാക്ടർ കയറ്റി കൊന്നു: 25 കാരന്‍ അറസ്റ്റില്‍


ഭോപാൽ: മധ്യപ്രദേശിൽ അനധികൃത മണൽഖനനം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥനെ ട്രാക്ടർ കയറ്റി കൊന്ന പ്രതി പിടിയില്‍. പ്രസൻ സിങ് ആണ് കൊല്ലപ്പെട്ട സംഭവത്തിൽ ട്രാക്ടറോടിച്ച ശുഭം വിശ്വകർമ(25)യെ ആണ് പൊലീസ് അറസ്റ്റു ചെയ്തത്.

ശഹ്ദോൽ ജില്ലയിലെ ഗോപാൽപുരിൽ പരിശോധന നടത്തുന്നതിനിടെ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സോൻ നദിയിൽനിന്ന് അനധികൃതമായി മണൽ കടത്തുന്നെന്നറിഞ്ഞ് പരിശോധനയ്ക്കെത്തിയതായിരുന്നു പ്രസൻ സിങ്ങും സംഘവും.

മണലുമായെത്തിയ ട്രാക്ടർ തടയാൻ പ്രസൻ സിങ് ശ്രമിച്ചെങ്കിലും ഇയാളെ ഇടിച്ചിട്ടശേഷം ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കുകയായിരുന്നു. നിർത്താതെപോയ ട്രാക്ടറെയും ഓടിച്ചയാളെയും പിന്നീട് പോലീസ് പിടികൂടി.