News Portal

ആണ്‍സുഹൃത്തുമായി വഴക്കുണ്ടായി: മലയാളി യുവതി ഹോസ്റ്റല്‍ റൂമില്‍ മരിച്ച നിലയില്‍


മുംബൈ: മലയാളി യുവതി മുംബൈയില്‍ ഹോസ്റ്റല്‍ റൂമില്‍ മരിച്ച നിലയില്‍. നേവി അഗ്‌നിവീര്‍ പരിശീലനത്തിനായി അപര്‍ണ നായര്‍ (20) കേരളത്തില്‍ നിന്ന് മുംബൈയിലെത്തിയത് രണ്ടാഴ്ച മുന്‍പാണ്.

read also: നീല കാറില്‍ തിരിച്ചു കൊണ്ടാക്കിയെന്ന് പറയാന്‍ നിര്‍ബന്ധിച്ചു: അബിഗേലിന്റെ മൊഴി

മലാഡ് വെസ്റ്റിലെ ഐഎന്‍എസ് ഹംലയിലെ ഹോസ്റ്റല്‍ റൂമില്‍ ഇന്നലെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പെണ്‍കുട്ടിയും ആണ്‍ സുഹൃത്തും തമ്മില്‍ വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് താന്‍ ആത്മഹത്യ ചെയ്യുമെന്ന് ആണ്‍കുട്ടി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.

2022 ജൂണ്‍ 14നാണ് അപര്‍ണ നായര്‍യ്ക്ക് അഗ്നിപഥ് സ്‌കീമില്‍ അഗ്‌നിവീര്‍ ആയി നിയമനം ലഭിച്ചത്.