News Portal

പ്രണയം പൂവണിഞ്ഞു: പിയ ചക്രവര്‍ത്തിയും നടൻ പരംബ്രത ചാറ്റർജിയും വിവാഹിതരായി


ഗായിക പിയ ചക്രവർത്തിയ്ക്ക് പ്രണയ സാഫല്യം. ബംഗാളി നടനും സംവിധായകനുമായ പരംബ്രത ചാറ്റർജിയുമായി പിയ വിവാഹിതയായി. ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒരുമിച്ചത്. കൊൽക്കത്തയിൽ വച്ചായിരുന്നു റജിസ്റ്റർ വിവാഹം. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

read also: പട്ടാപ്പകൽ കാറിലെത്തിയ സംഘം അധ്യാപികയെ തട്ടിക്കൊണ്ട് പോയി: സംഭവം സ്കൂളിന് സമീപത്ത് വെച്ച്, വൈറലായി വീഡിയോ

പിയ ചക്രവര്‍ത്തിക്കൊപ്പമുള്ള ചിത്രങ്ങൾ പരംബ്രത ചാറ്റർജി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ഏറെക്കാലമായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിരുന്നില്ല.

ഗായകൻ അനുപം റോയ് ആണ് പിയയുടെ ആദ്യഭർത്താവ്. 6 വർഷത്തെ ദാമ്പത്യബന്ധത്തിനു ശേഷം 2021ൽ ഇരുവരും വിവാഹമോചനം നേടുകയായിരുന്നു.