News Portal

രാജ്യം ഉറ്റുനോക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്, യോഗം വിളിച്ച് ബിജെപി: ചര്‍ച്ചയാകുന്നത് ഇക്കാര്യങ്ങള്‍

 

 

ന്യൂഡല്‍ഹി: അയോധ്യയില്‍ ഒരുങ്ങുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി യോഗം വിളിച്ച് ബിജെപി. . ജെപി നദ്ദയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കും. ഓരോ സംസ്ഥാനത്തു നിന്നും രണ്ട് പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ഈ വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വോട്ടുറപ്പിക്കാനായി രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടി പ്രയോജനപ്പെടുത്താന്‍ ബിജെപി വിശദമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അജണ്ടയും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യാതിഥി.

 

രാമക്ഷേത്ര സമരത്തിലും ക്ഷേത്ര നിര്‍മാണത്തിലും പാര്‍ട്ടിയുടെ പങ്ക് വിശദീകരിക്കുന്ന ലഘുലേഖ ബിജെപി തയ്യാറാക്കും. കൂടാതെ, ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ വോട്ടര്‍മാരുമായി ബന്ധപ്പെടാന്‍ ബൂത്ത് തലത്തിലും പരിപാടികള്‍ സംഘടിപ്പിക്കും.