News Portal

ബഡ്ജറ്റ് റേഞ്ചിൽ കിടിലൻ ഫീച്ചർ ഫോൺ! വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പുതിയ മോഡലുമായി ജിയോ


ഫീച്ചർ ഫോണുകളുടെ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പുതിയ സ്മാർട്ട്ഫോണുമായി റിലയൻസ് ജിയോ എത്തുന്നു. ഇത്തവണ ജിയോഫോൺ പ്രൈമയാണ് ഉപഭോക്താക്കൾക്കായി ജിയോ അവതരിപ്പിക്കുന്നത്. ബഡ്ജറ്റ് റേഞ്ചിൽ ആകർഷകമായ ഫീച്ചറാണ് ജിയോ പ്രൈമ ഹാൻഡ്സെറ്റുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. രാജ്യത്തെ പ്രധാന റീട്ടയിൽ സ്റ്റോറുകളിലും, റിലയൻസ് ഡിജിറ്റൽ.ഇൻ, ജിയോമാർട്ട് ഇലക്ട്രോണിക്സ്, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ജിയോ പ്രൈമ വാങ്ങാനാകും. ഇവയുടെ പ്രധാന ഫീച്ചറുകളും വില വിവരങ്ങളും പരിചയപ്പെടാം.

2.4 ഇഞ്ച് ഡിസ്പ്ലേ സ്ക്രീൻ, 1800 എംഎഎച്ച് ബാറ്ററി ലൈഫ്, 23 ഭാഷാ പിന്തുണ എന്നീ ഫീച്ചറുകൾ ജിയോ പ്രൈമയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. യൂട്യൂബ്, ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഗൂഗിൾ വോയിസ് അസിസ്റ്റന്റ് തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിക്കാനാകും. കായ് ഒഎസ് (Kai-OS) അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. വീഡിയോ കോൾ, ഫോട്ടോഗ്രാഫി എന്നിവയ്ക്കായി ഡിജിറ്റൽ ക്യാമറകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അത്യാധുനിക ഫീച്ചറുകൾ ലഭിക്കുന്ന ജിയോ പ്രൈമ ഹാൻഡ്സെറ്റുകളുടെ വില 2,599 രൂപയാണ്.