ജെറുസലേം: ഹമാസ് ഭീകര സംഘടനയിലെ ഒരു നേതാവിനെ കൂടി കൊലപ്പെടുത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന. സെന്‍ട്രല്‍ ക്യാമ്പ് ബ്രിഗേഡിന്റെ കമാന്‍ഡര്‍മാരില്‍ ഒരാളായ വെയ്ല്‍ അസീഫയെയാണ് വധിച്ചത്.
ഒക്ടോബര്‍ ഏഴിന് ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേലിനെ ആക്രമിക്കാന്‍ ഉത്തരവിട്ട ഭീകരരില്‍ ഒരാളാണ് അസീഫ. ഞായറാഴ്ച രാത്രി നടന്ന വ്യോമാക്രമണത്തിലായിരുന്നു അസീഫയെ ഐഡിഎഫ് വധിച്ചത്. കഴിഞ്ഞ ദിവസം ഹമാസിന്റെ പ്രത്യേക ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഭീകരന്‍ ജമാല്‍ മൂസയെയും വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയെന്ന് ഐഡിഎഫ് അറിയിച്ചിരുന്നു.
മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റ് നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഞായറാഴ്ച വ്യോമാക്രമണം നടത്തിയത്. ഹമാസ് കേന്ദ്രങ്ങള്‍ക്കെതിരെ ഞായറാഴ്ച മുതല്‍ അതി ശക്തമായ ആക്രമണമാണ് നടന്നത്. ഹമാസ് ഭീകരരുടെ ടണലുകള്‍, സൈനിക കേന്ദ്രങ്ങള്‍, നിരീക്ഷണ പോസ്റ്റുകള്‍, ആന്റി-ടാങ്ക് മിസൈല്‍ ലോഞ്ച് സൈറ്റുകള്‍ എന്നിവയുള്‍പ്പടെ 450ഓളം ഇടങ്ങളിലായിരുന്നു ആക്രമണം.